Skip to main content

Posts

Showing posts from October, 2008

രസം ഉണ്ടാക്കുന്നത്..

ഞാൻ ചിത്രം  എഴുതാറുണ്ട് . അടുക്കളയില്‍ കയറി  രസം ഉണ്ടാക്കാറുണ്ട്.  മീൻക റി വക്കാറുണ്ട്. ഒരുപാടു പറയാനുണ്ട്‌.  നിലവിളികള്‍ അടക്കിവച്ചു  ചെറുചിരികള്‍  നിലവിളികള്‍ക്കു മേലെ അണിഞ്ഞു വേവിച്ചു തിന്നുന്ന കളികള്‍ക്കിടയില്‍  ഭയം തിത്തോം തരികിടതോം കളിക്കുന്ന   മനസിന്റെ വേവലാതികള്‍ക്കിടയില്‍ ഗുണമൊന്നുമില്ലതായ  കാലത്തിനു സാക്ഷിയായി   മരിക്കാറായ ജീവിതത്തില്‍നിന്നു  ജീവിക്കാനുള്ള മോഹം പറിച്ചെടുത്ത്‌ സ്നേഹവാസനതൈലം പുരട്ടി  മുന കൂര്‍പ്പിച്ചു വച്ചാണ്   ഞാന്‍ അഹങ്കരിച്ചു ജീവിക്കുന്നത്. ഉപ്പും ചവർപ്പും തിന്നു  നനഞ്ഞ തുണിപോലെ  ആയിപ്പോകുന്നതില്‍ അല്പം ഒരിത്  പനിപോലെ എന്നിലുണ്ട്‌. അമ്പിളിമാമന്‍ തന്‍റെ കൂടെയെ നടക്കൂ  എന്ന്  പരിഭവിക്കുന്ന ഒരു ഒന്നാം ക്ലാസ്സുകാരിയും അമ്പിളിയമ്മാവനെ അമ്മായി എന്ന് വിളിക്കുന്ന  ഒരു ഒന്നരവയസുകാരനും  എനിക്ക് മക്കളായി കൂടെയുണ്ട്. എന്തുവന്നാലും എനിക്ക് ശാസ്ത്രം വേണ്ട  എന്റെ ദൈവം മതി എന്ന് നിലപാടുള്ള ഒരു പെണ്ണും. എന്ത