Skip to main content

Posts

പ്രിയപ്പെട്ടത്

എനിക്ക് പ്രിയപ്പെട്ട  എന്റെ ഒരു പെയിന്റിങ്ങിന്റെ ഒരു ഭാഗമാണിത്. 2005 ൽ വരച്ചതാണിത്. ജർമനിയിലുള്ള സഹപാഠി  ശ്രീരാജിന്റെ പക്കലാണിപ്പോൾ ഇതുള്ളത്‌.   
Recent posts

ചിത്രങ്ങൾ

ഇതൊരു ഇല്ലസ്ട്രേഷനാണ്. 1995 -97 കളിൽ മനോരമ ഞായറാഴ്ചയിൽ (Sunday Supliment ) ഞാൻ വരക്കുമായിരുന്നു . അക്കാലത്തു പത്രത്തിലൂടെ വന്ന ഒരില്ലസ്ട്രേഷൻ . DC ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ എന്റെ കവർ ഡിസൈൻ ഒരുപാടെണ്ണം ഉണ്ടായിട്ടുണ്ട്. അവയിൽനിന്നും...2 ഡിസൈനുകൾ

വീട്

വീട് പണിയിച്ചു. സ്വന്തമായി ജനാലകളും  വാതലുകളും ഉണ്ടായി. വെള്ളമൊഴിച്ചു വളർത്താൻ  മാവും തെങ്ങും ഉണ്ടായി. ചീനിയും ചീ രയും ഉണ്ടായി.  സ്വന്തം മുറിവുകളിൽ നിന്ന്  സ്വന്തം മുറികളിലേക്ക്  നിരങ്ങിയിറങ്ങുകയായിരുന്നു. ആനന്ദം തോന്നുന്നുണ്ട്  കടങ്ങളുടെ ഭാരത്തേക്കാൾ. സ്നേഹം പണിതവരോട്  സ്നേഹം പ്രഖ്യാപിക്കുന്നു.

ജലച്ചായം 

 

മേനിയഴക്

രസം ഉണ്ടാക്കുന്നത്..

ഞാൻ ചിത്രം  എഴുതാറുണ്ട് . അടുക്കളയില്‍ കയറി  രസം ഉണ്ടാക്കാറുണ്ട്.  മീൻക റി വക്കാറുണ്ട്. ഒരുപാടു പറയാനുണ്ട്‌.  നിലവിളികള്‍ അടക്കിവച്ചു  ചെറുചിരികള്‍  നിലവിളികള്‍ക്കു മേലെ അണിഞ്ഞു വേവിച്ചു തിന്നുന്ന കളികള്‍ക്കിടയില്‍  ഭയം തിത്തോം തരികിടതോം കളിക്കുന്ന   മനസിന്റെ വേവലാതികള്‍ക്കിടയില്‍ ഗുണമൊന്നുമില്ലതായ  കാലത്തിനു സാക്ഷിയായി   മരിക്കാറായ ജീവിതത്തില്‍നിന്നു  ജീവിക്കാനുള്ള മോഹം പറിച്ചെടുത്ത്‌ സ്നേഹവാസനതൈലം പുരട്ടി  മുന കൂര്‍പ്പിച്ചു വച്ചാണ്   ഞാന്‍ അഹങ്കരിച്ചു ജീവിക്കുന്നത്. ഉപ്പും ചവർപ്പും തിന്നു  നനഞ്ഞ തുണിപോലെ  ആയിപ്പോകുന്നതില്‍ അല്പം ഒരിത്  പനിപോലെ എന്നിലുണ്ട്‌. അമ്പിളിമാമന്‍ തന്‍റെ കൂടെയെ നടക്കൂ  എന്ന്  പരിഭവിക്കുന്ന ഒരു ഒന്നാം ക്ലാസ്സുകാരിയും അമ്പിളിയമ്മാവനെ അമ്മായി എന്ന് വിളിക്കുന്ന  ഒരു ഒന്നരവയസുകാരനും  എനിക്ക് മക്കളായി കൂടെയുണ്ട്. എന്തുവന്നാലും എനിക്ക് ശാസ്ത്രം വേണ്ട  എന്റെ ദൈവം മതി എന്ന് നിലപാടുള്ള ഒരു പെണ്ണും. എന്ത